JHL

JHL

"കെ എസ് ആർ ടി സി ബസ് സ്റ്റാന്റുകളെ മദ്യശാലയാക്കാൻ അനുവദിക്കില്ല" വെൽഫെയർ പാർട്ടി.

കാസർകോട്(www.truenewsmalayalam.com) : കെ എസ് ആർ ടി സി  ബസ്  സ്റ്റാന്റുകളെ മദ്യശാലയാക്കാനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്നും തുടർ നടപടികളുമായി സർക്കാർ മുന്നോട്ടു പോയാൽ വെൽഫെയർ പാർട്ടി ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകുമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര പറഞ്ഞു. 

കെ എസ് ആർ ടി സി  ഡിപ്പോകളിൽ മദ്യശാല തുടങ്ങാനുള്ള കേരള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കാസർകോട് ജില്ലാ കമ്മിറ്റി കാസർകോട് കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നടത്തിയ  പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ജില്ലാ കമ്മറ്റി അംഗം കെ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, മഹമൂദ് പള്ളിപ്പുഴ തുടങ്ങിയവർ സംസാരിച്ചു. അബ്ദുല്ലത്തീഫ് കുമ്പള സ്വാഗതവും സാഹിദ ഇല്യാസ് നന്ദിയും പറഞ്ഞു.





No comments