JHL

JHL

വെൽഫെയർ പാർട്ടി ദശ വാർഷികോപഹാരമായി കുമ്പളയിൽ വീട് കൈമാറി.

കുമ്പള(www.truenewsmalayalam.com) : വെൽഫെയർ പാർട്ടി ദശവാർഷികോപഹാരമായി ജില്ലയിൽ ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ചു നൽകുന്ന ('വെൽഫെയർ ഹോം') പന്ത്രണ്ട് വീടുകളിൽ മൂന്നാമത്തെ വീട് കുമ്പള ബദ് രിയാ നഗറിൽ കൈമാറി. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര വീടിൻ്റെ താക്കോൽ കൈമാറി.
ജില്ലാ ട്രഷറർ അമ്പുഞ്ഞി  തലക്കളായ്, മണ്ഡലം പ്രസിഡൻ്റ് അബ്ദുല്ലത്തീഫ് കുമ്പള, സെക്രട്ടറി ഹമീദ് അമ്പാർ, മണ്ഡലം കമ്മിറ്റി അംഗം അഡ്വ എം സി എം അക്ബർ,  വിമൻ ജസ്റ്റീസ് മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി അംഗം ഫൗസിയ സിദ്ദീഖ്, വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായീൽ മൂസ, പഞ്ചായത്ത് കമ്മിറ്റി അംഗം ബീരാൻ മൊയ്തീൻ, ഫ്രറ്റെണിറ്റി മണ്ഡലം കമ്മിറ്റി അംഗം യാസർ ഇസ്മായീൽ തുടങ്ങിയവർ സംബന്ധിച്ചു.




No comments