JHL

JHL

രുധിരസേന ജനറൽ ബോഡി യോഗവും മെമെന്റോ വിതരണവും നടത്തി.

കാസർകോട്(www.truenewsmalayalam.com) : 2021 നവംബർ 7 ന്  ഉച്ചക്ക് ശേഷം കാസർക്കോട് സ്പീഡ് വേ ഇൻ ഹാളിൽ വെച്ച് രുധിര സേനയുടെ മൂന്നാം വാർഷിക ജനറൽ ബോഡി യോഗം നടന്നു.

ഹബീബ് റഹ്മാന്റെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസിണ്ടന്റ് രാജീവൻ കെ പി വി അദ്യക്ഷത വഹിച്ചു, കാസറഗോഡ് സി ഐ  പി അജിത്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പി ഇ എ റഹ്മാൻ, സുധീഷ് പി പി,സുധീഷ് ചന്ദ്രൻ കാടകം, ഫാത്തിമത്ത് റൗസ എനിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

രുധിരസേനയ്ക്ക് ക്യാമ്പുകൾ നൽകിയ സന്ദദ്ധ സംഘടനകൾക്കും ,എൻ എസ് എസ് യുണിറ്റുകൾക്കും, രക്തധാന, കേശധാന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചവർക്കുള്ള സർട്ടിഫിക്കറ്റും മെമെന്റോയും  നൽകി ആദരിച്ചു.

കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ട് ജോയിന്റ്  സെക്രട്ടറി സുധീഷ് പിവിയും വരവ് ചിലവ് കണക്കുകൾ ട്രഷറർ രാഹുൽ എം ആറും അവതരിപ്പിച്ചു, . വൈസ് പ്രസിഡന്റ്‌ സുധി കൃഷ്ണൻ നന്ദി അറിയിച്ചു.





No comments