JHL

JHL

ഇന്ധനവില വർദ്ധനവിനെതിരെ വിദ്യാനഗറിൽ വെൽഫെയർ പാർട്ടി ദേശീയ പാത ഉപരോധിച്ചു

കാസറഗോഡ്(www.truenewsmalayalam.com) : ഇന്ധന വില കുത്തനെ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന മോദി സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ റോഡ് ഉപരോധിക്കുന്നതിൻ്റെ ഭാഗമായി വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാനഗറിൽ ദേശീയ പാത ഉപരോധിച്ചു.

 ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ അദ്ധ്യക്ഷത വഹിച്ചു.വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് മുത്തലിബ്,  വിമൻ ജസ്റ്റീസ് മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് സാഹിദ ഇല്യാസ് , എഫ് ഐ ടീ യു ജില്ലാ പ്രസിഡൻ്റ് ഹമീദ് കക്കണ്ടം, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി സന്ദീപ് പെരിയ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ വൈസ് പ്രസിഡൻ്റ് സി എച്ച് ബാലകൃഷ്ണൻ സ്വാഗതവും അബ്ദുൽ ഖാദർ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു. ഉപരോധത്തിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ അബ്ദുല്ല, അബ്ദുല്ലത്തീഫ് കുമ്പള, കെ രാമകൃഷ്ണൻ, ടീ കെ അഷ്റഫ്, കെ വി പത്മനാഭൻ, റാഷിദ് മുഹ്‌യുദ്ദീൻ, ,  ഷഫീഖ്, സിറാജുദ്ദീൻ മുജാഹിദ്, എൻ എം റിയാസ്, ഹമീദ് അമ്പാർ, മൊയ്തീൻ കുഞ്ഞി, ഹക്കീം മഞ്ചേശ്വരം ഫൗസിയ സിദ്ദീഖ്, സഹീറ ലത്തീഫ്,  തുടങ്ങിയവർ നേതൃത്വം നൽകി.





No comments