JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷന് സമീപം കർണ്ണാടക മദ്യം പിടികൂടി

കുമ്പള(www.truenewsmalayalam.com) : കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് 8.64 ലിറ്റർ കർണ്ണാടക മദ്യം കണ്ടെടുത്തു. കുമ്പള റേഞ്ച് പ്രിവന്റീവ് സംഘവും ആർ.പി.എഫ് സംഘവും ചേർന്ന് നടത്തിയ റെയ്ഡിലാണ് 180 മില്ലിയുടെ 48 കുപ്പികളിലായി ഒളിപ്പിച്ച് വച്ചിരുന്ന മദ്യം കണ്ടെത്തിയത്.

ഇൻസ്പെക്ടർ എ അഖിൽ, സി.ഇ.ഓമാരായ കെ.വി പ്രജിത്ത്കുമാർ, കെ അമിത്, ഡ്രൈവർ സത്യൻ, എസ്.ഐ എൻ കെ ശശി, എ എസ് ഐ  ബിനോയ് കൂര്യൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments