JHL

JHL

മംഗൽപാടി ചെറുഗോളി സ്വദേശിയുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ട സംഭവം; പൊലീസിന് പ്രതിയെ ചൂണ്ടിക്കാണിച്ചിട്ടും പിടികൂടാൻ കൂട്ടാക്കുന്നില്ലെന്ന് ബന്ധുക്കളുടെ പരാതി.

കുമ്പള(www.truenewsmalayalam.com) :  മംഗൽപാടി ചെറുഗോളി സ്വദേശിയായ പുരുഷോത്തമയുടെ വീട്ടിൽനിന്നും 21 പവൻ മോഷണം ചെയ്യപ്പെട്ട് ഇത്രയും നാൾ കഴിഞ്ഞിട്ടും പോലീസ് അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്ന് പരാതി. പ്രതിയെന്ന് സംശയിക്കുന്നയാളെ ചൂണ്ടിക്കാണിച്ചിട്ടും പിടികൂടാനോ ചോദ്യം ചെയ്യാനോ പോലീസ് കൂട്ടാക്കുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. 
വിവാഹവീട്ടിൽ നിന്ന് തിരിച്ചെത്തിയ ശേഷം കിടപ്പുമുറിയിലെ അലമാരയിൽ ടിഫിൻ ബോക്സിൽ സൂക്ഷിച്ചു വച്ചതായിരുന്നു ആഭരണങ്ങൾ, പിറ്റേദിവസം രാവിലെയാണ് സ്വർണ്ണാഭരണങ്ങൾ മോഷണം പോയ വിവരം വീട്ടുകാർ അറിയുന്നത്. വിവാഹ വീട് തൊട്ടടുത്തതായതിനാൽ വിവാഹവീട്ടിലെത്തിയ ആളുകൾ ഈ വീട്ടിലും സന്ദർശനം നടത്തിയിരുന്നു.

കാസർകോട്ടുനിന്ന് വിരലടയാളവിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധിക്കുകയും കുമ്പള എസ്‌ ഐ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടും മറ്റു നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നും വീട്ടുകാർ പറഞ്ഞു.





No comments