JHL

JHL

കുമ്പളയിൽ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്, രണ്ടാം പ്രതി കീഴടങ്ങി.

കുമ്പള(www.truenewsmalayalam.com) :  എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്, രണ്ടാം പ്രതി കീഴടങ്ങി.

കുമ്പള കഞ്ചിക്കട്ട സ്വദേശി അനില്‍ (29) ആണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. 

എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സൈനുദ്ധീനെ കൊടിയമ്മ ചൂരിത്തടുക്കയില്‍ വെച്ച് കഴുത്തിന് വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് അനിൽ. മൂന്നാം പ്രതിയായ സുനിലിനെ പോലീസ് നേരത്തെ അറസ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ കുമ്പള സ്വദേശി ബാഷിത് ഒളിവിലാണ്.


അനിലിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ വേണ്ടി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് എസ്.ഐ. വി.കെ. അനീഷ് പറഞ്ഞു.





No comments