JHL

JHL

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കുടക് സ്വദേശി പിടിയിൽ.

കണ്ണൂര്‍(www.truenewsmalayalam.com) : 23 ലക്ഷം രൂപ വിലമതിക്കുന്ന 489 ഗ്രാം സ്വര്‍ണ്ണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ കുടക്‌ സ്വദേശി അറസ്റ്റില്‍. കുടക്‌, കക്കബെ, പുഞ്ചിലയിലെ അക്‌നസ്‌ മക്കി നസീറിനെയാണ്‌ കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റ്‌ ചെയ്‌തത്‌. ഷാര്‍ജയില്‍ നിന്നും എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു. നസീറിന്റെ നടത്തത്തില്‍ സംശയം തോന്നിയ എയര്‍ ഇന്റലിജന്‍സും കസ്റ്റംസും ചേര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ രണ്ടു വലിയ സ്വര്‍ണ്ണ ഗുളികകള്‍ കണ്ടെത്തിയത്‌.

കസ്റ്റംസ്‌ സംഘത്തില്‍ അസിസ്റ്റന്റ്‌ കമ്മീഷണര്‍ മുഹമ്മദ്‌ ഫൈസ്‌, സൂപ്രണ്ടുമാരായ വി പി ബേബി, കെ പി സേതു മാധവന്‍, കൂവന്‍ പ്രകാശന്‍ തുടങ്ങിയവരാണ്‌ ഉണ്ടായിരുന്നത്‌.





No comments