JHL

JHL

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകൻ ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍.

കളനാട്(www.truenewsmalayalam.com) : ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകൻ ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍. ഡി.വൈ.എഫ്.ഐ കളനാട് ടൗണ്‍ യൂണിറ്റ് സെക്രട്ടറി സുരേഷനേ(24)യാണ് ഇന്നലെ വൈകീട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അയ്യങ്കോല്‍ ക്വാര്‍ട്ടേഴ്‌സിലാണ് സുരേഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം.
 സുന്ദരൻ ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശ്യാമള, സുമിത്ര.
 മേല്‍പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.




No comments