JHL

JHL

കുമ്പള സി.എച്ച്.സിയിൽ ലോക പ്രതിരോധ കുത്തിവെയ്പ് ദിനം ആചരിച്ചു.

കുമ്പള(www.truenewsmalayalam.com) : കുമ്പള  സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക രോഗ പ്രതിരോധ കുത്തിവെയ്പ് ദിനാചരണം നടത്തി.

സി.എച്ച് സിയിൽ വെച്ച് നടന്ന പരിപാടി ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവെയ്പ് നൂറ് ശതമാനം ആക്കാനും,കുത്തിവെയ്പിനെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങൾ തടയാനും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.

പി.എച്ച് എൻ സൂപ്പർവൈസർ എലിസബത്ത് അദ്ധ്യക്ഷം വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഗന്നിമോൾ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാലചന്ദ്രൻ സി.സി,ആദർശ്കെ.കെ,അഖിൽകാരായി,ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരായ കെ.ശാരദ,ജയശ്രീ ,ആശാ പ്രവർത്തകരായ വീണ,അർഷത,കദീജ,ബേബി,നവിത എന്നിവർ പ്രസംഗിച്ചു.





No comments