JHL

JHL

ബന്തിയോട് വെൽകെയറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

കുമ്പള(www.truenewsmalayalam.com) : ബന്തിയോട് വെൽകെയർ ക്ലിനിക്കിന്റെ ആഭുഖ്യത്തിൽ തിങ്കളാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ പത്തു മണിക്ക് മംഗൽപാടി പഞ്ചായത്ത് പതിനാറാം വാർഡ് അംഗം റഷീദ ഹനീഫ് ഉദ്ഘാടനം ചെയ്യും.

      ഞായറാഴ്ച ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചാണ് തിങ്കളാഴ്ച ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പുതുതായി ചാർജെടുത്ത ഡോ. ജിതിൻ മോഹൻ നേതൃത്വം നൽകും.




ജീവിത ശൈലീ രോഗങ്ങൾക്കെതിരെ പാലിക്കേണ്ട ഭക്ഷണ ക്രമീകരണത്തെപ്പറ്റിയും മറ്റും ബോധവത്കരണം ഉണ്ടായിരിക്കും. പ്രശസ്ത പരിശീലകൻ ബാസ്റ്റിൻ കൗൺസലിങ്ങിന് നേതൃത്വം നൽകും.

      തുടർ ചികിത്സ ആവശ്യമായി വരുന്ന രോഗികൾക്ക് തുടർന്നുള്ള ചികിത്സ പാക്കേജുകളിൽ ഇരുപത് ശതമാനം കിഴിവ് നൽകും.

No comments