JHL

JHL

എയിംസ് കാസറഗോഡ് ജില്ലക്ക് അനുവദിക്കാൻ കേരള സർകാർ അടിയന്തിരമായി ഇടപെടണം" വെൽഫെയർ പാർട്ടി

കുമ്പള(www.truenewsmalayalam.com) : എയിംസ് കാസറഗോഡ് ജില്ലക്ക് അനുവദിക്കാൻ കേരള സർകാർ അടിയന്തിരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

 എയിംസിന് വേണ്ടി കാസറഗോഡ് ജില്ലയെ ഉൾപ്പെടുത്തി കേരള സർക്കാർ കേന്ദ്ര സർക്കാരിന് പുതിയ പ്രൊപ്പോസൽ സമർപ്പിക്കുക എന്ന ആവശ്യവുമായി എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ നവംബർ 17ന് കാസർകോട് വെച്ച് നടത്തുന്ന ജില്ലാതല ബഹുജന റാലി വിജയിപ്പിക്കും.

മണ്ഡലം പ്രസിഡൻ്റ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത വഹിച്ചു. വിമൻ ജസ്റ്റീസ് മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് സാഹിദ ഇല്യാസ്, ജില്ലാ കമ്മിറ്റി അംഗം കെ രാമകൃഷ്ണൻ,മണ്ഡലം സെക്രട്ടറി ഹമീദ് അമ്പാർ, കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഇസ്മായീൽ മൂസ, ഉപ്പള യുണിറ്റ് അംഗം അസൈനാർ ഉപ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മൊയ്ദീൻ കുഞ്ഞി, ഹക്കീം മഞ്ചേശ്വരം തുടങ്ങിയവർ സംസാരിച്ചു.





No comments