JHL

JHL

പരിയാരം മെഡിക്കൽ കോളജിൽ നിന്നു ചാടിപ്പോയ പ്രതിയെ ബദിയടുക്ക പൊലീസ് പിടികൂടി.

ബദിയടുക്ക(www.truenewsmalayalam.com) : പരിയാരം മെഡിക്കൽ കോളജിൽ നിന്നു ചാടിപ്പോയ അക്രമ കേസിലെ പ്രതിയെ ബദിയടുക്ക പൊലീസ് പിടികൂടി പരിയാരം പൊലീസിനു കൈമാറി.പെർള ഷേണി കൊറങ്കടുക്കയിലെ അരവിന്ദ് നായക്കാ(45)ണ് പിടിയിലായത്. കുട്ടിയെ മർദിച്ചു കൈയെല്ല് ഒടിച്ച കേസിൽ സെപ്റ്റംബർ 9നു ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു.തുടർന്ന് ഒളിവിൽ പോയ അരവിന്ദിനെ കഴിഞ്ഞമാസം 20 ന് അറസ്റ്റ് ചെയ്തിരുന്നു.

കാഞ്ഞങ്ങാട് സബ്ജയിലിൽ റിമാൻഡിലായിരിക്കെ അസുഖത്തെ തുടർന്നു തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 9നാണ് ആശുപത്രിയിൽ നിന്നും ചാടിയത്.ഇന്നലെ പുലർച്ചെ 3ന് പുത്തിഗെ ബാഡൂരിൽ സംശയ സാഹചര്യത്തിൽ കണ്ടതോടെയാണ് പൊലീസിന്റെ പിടിയിലായത്.ബദിയടുക്ക സി.ഐ.എസ്.അശ്വിത്,എസ്.ഐ.സുമേഷ് ബാബു,സിപിഒമാരാരായ അജിത്,രാജേഷ്,പ്രവീൺ,നിരഞ്ജൻ,മണികൺഠൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.





No comments