JHL

JHL

കാസർകോട് ജില്ലയ്ക്ക് വേണം എയിംസ്; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

കാസർകോട്(www.truenewsmalayalam.com) : ജില്ലയിലെ ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് എയിംസ് കാസർകോട് ജില്ലയ്ക്ക് അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എയിംസിന്റെ സാധ്യതാപട്ടികയിൽ കാസർകോടിന്റെ പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് ഫോർ കാസർകോട് ജനകീയ കൂട്ടായ്മ 17-ന് നടത്തുന്ന ബഹുജന റാലി വിജയിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച്.ഷംസുദ്ദീൻ അധ്യക്ഷനായിരുന്നു.

ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി. ജില്ലാ ട്രഷറർ മാഹിൻ കോളിക്കര, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.പി.മുസ്തഫ, ടി.എ.ഇല്യാസ്, സെക്രട്ടറിമാരായ എ.വി.ഹരിഹരസുതൻ, ശിഹാബ് ഉസ്മാൻ, എം.പി.സുബൈർ, ജി.എസ്.ശശിധരൻ എന്നിവർ സംസാരിച്ചു.





No comments