JHL

JHL

എ.കെ.ജി.സി.എ. കളക്ടറേറ്റ് ധർണ നടത്തി.

കാസർകോട്(www.truenewsmalayalam.com) : ഓൾ കേരള ഗവ. കോൺട്രാക്ടേർസ് അസോസിയേഷൻ (എ.കെ.ജി.സി.എ.) ജില്ലാ കമ്മിറ്റി കളക്ടറേറ്റ് ധർണ നടത്തി. ടാർ, കമ്പി, സിമന്റ് തുടങ്ങി നിർമാണ സാമഗ്രികളിലുണ്ടായ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സർക്കാർ അടിയന്തര നടവടി സ്വീകരിക്കുക, നിലവിൽ പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകർക്ക് ഇതുമൂലം ഉണ്ടാകുന്ന നഷ്ടം നൽകുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്.

രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീകണ്ഠൻ നായർ അധ്യക്ഷനായി.

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, പി.ഡി.പി. നേതാവ് അജിത് കുമാർ ആസാദ്, സി.എം.എ. ജലീൽ, നേതാക്കളായ മൊയ്ദീൻ കുട്ടി ഹാജി, ജോയി ജോസഫ്, ഖാദർ നെല്ലിക്കുന്ന്, ഹനീഫ പൈവളിഗെ, ജില്ലാ സെക്രട്ടറി എം.എ. നാസർ എന്നിവർ സംസാരിച്ചു.





No comments