JHL

JHL

പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ വൻവർധന.

കൊച്ചി(www.truenewsmalayalam.com) : പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ വൻവർധന. പവന് 280 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില ഇതോടെ 36,360 രൂപയായി. 35 രൂപ കൂടി 4545 ആണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.
36,080 ഒരു പവൻ സ്വർണത്തിന്‍റെ ഇന്നലത്തെ വില. സ്വർണവില ഇന്നലെയും വർധിച്ചിരുന്നു. 160 രൂപയാണ് ഇന്നലെ കൂടിയത്. മൂന്നു ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്നലെ വില കൂടിയത്.





No comments