JHL

JHL

കുട്ടികളെ ഉപയോഗിച്ചു ഭിക്ഷാടനം നടത്തിയ യുവതി പിടിയിൽ.

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : കുട്ടികളെ ഉപയോഗിച്ചു ഭിക്ഷാടനം നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനി മല്ലികയെ (55) ആണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന 15 വയസ്സുകാരിയെയും 8 വയസ്സുകാരനെയും പൊലീസ് മഹിളാ മന്ദിരത്തിലേക്കു മാറ്റി. നഗരത്തിൽ ഭിക്ഷാടനം വ്യാപകമാകുന്നുവെന്നു കാട്ടി സാമൂഹിക പ്രവർത്തകൻ സോണി എടത്തോട് ചൈൽഡ് ലൈൻ പ്രവർത്തകർക്കു പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണു ചൈൽഡ് ലൈനിന്റെ സഹായത്തോടെ ഭിക്ഷാടന സംഘത്തെ പൊലീസ് പിടികൂടിയത്. കുട്ടികൾ തന്റെ മക്കള്‍ ആണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം അന്വേഷിക്കും. ഇവർക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി.ബാലകൃഷ്ണൻ, ഇൻസ്പെക്ടർ കെ.പി.ഷൈൻ, എസ്ഐ കെ.പി.സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നഗരത്തിൽ പരിശോധന നടത്തിയത്.





No comments