JHL

JHL

ജനപക്ഷ രാഷ്ട്രീയത്തിൻ്റെ കാവലാളാവുക; സജീദ് ഖാലിദ്.

കാസർകോട്(www.truenewsmalayalam.com) : രാഷ്ട്രീയ പ്രവർത്തനം സ്വാർത്ഥ താല്പര്യങ്ങളിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്ന ഈ കെട്ട കാലത്ത് ജനപക്ഷ രാഷ്ട്രീയത്തിൻ്റെ   കാവലാളാവണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പറഞ്ഞു.
കാസറഗോഡ് ടൗൺ എം ജി റോഡ് അൽ ദാർ ബിൽഡിംഗിൽ  വെൽഫെയർ പാർട്ടി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം ഉൾപ്പെടെ ഭരണാധികളുടെ ജനവിരുദ്ധ പ്രവൃത്തികളോട് രാജ്യതാല്പര്യത്തോടും സാധാരണ ജനങ്ങളോട് ചേർന്ന് നിൽക്കുന്നതുമായ നയ നിലപാടുകൾ സ്വീകരിക്കുന്നതിൽ മുന്നേ നടന്ന പ്രസ്ഥാനമാണ് വെൽഫെയർ പാർട്ടി എന്ന് അദ്ധേഹം തുടർന്ന് പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് മുത്തലിബ്, ജില്ലാ ട്രഷറർ അമ്പുഞ്ഞി തലക്കളായ്, ജില്ലാ വൈസ് പ്രസിഡൻ്റ് സി എച്ച് ബാലകൃഷ്ണൻ, വിമൻസ് ജസ്റ്റിസ് മൂവ്മെൻ്റ് ജില്ലാ പ്രസിഡണ്ട് സാഹിദ ഇല്യാസ്, എഫ് ഐ ടി യു ജില്ലാ പ്രസിഡൻ്റ് ഹമീദ് കക്കണ്ടം, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി സന്ദീപ് പത്മിനി , തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡണ്ട് അഫ്സൽ പടന്ന,

 ഉദുമ മണ്ഡലം പ്രസിഡൻ്റ് പി കെ അബ്ദുല്ല,ട്രഷറർ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് അബ്ദുല്ലത്തീഫ് കുമ്പള, പ്രവാസി ഇന്ത്യാ യു എ ഇ

കാസർകോഡ് ജില്ല ട്രഷറർ അബ്ദുറഹ്മാൻ

ജില്ലാ സമിതിയംഗങ്ങളായ രാമകൃഷണൻ ,ഫൗസിയ സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. 

ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ സ്വാഗതവും ജില്ലാ സെക്രട്ടറി ടി.കെ അഷ്റഫ്  നന്ദിയും പറഞ്ഞു.





No comments