JHL

JHL

കാറിൻറെ ടയർ പൊട്ടി വഴിയിൽ കുടുങ്ങി: സഹായത്തിനെത്തിയത് കാസറഗോട് എക്സൈസ് സംഘം.

കാസറഗോഡ്(www.truenewsmalayalam.com) : രാത്രി 12 മണിയോടടുത്ത്  കാസർകോട് അടുക്കത്ത് ബയലിൽ വെച്ച് കാറിൻറെ ടയർ പൊട്ടി വഴിയിൽ കുടുങ്ങിയപ്പോൾ രക്ഷകരായത് കാസർഗോഡ് എക്സൈസ് സംഘം.

 മൊഗ്രാൽ നാങ്കി കടപ്പുറം ഖിളർ  ജുമാമസ്ജിദ് മുൻ  ഖത്തീബ് ശാക്കിർ ഹുദവിയും, സുഹൃത്ത് മൊഇദീൻകുഞ്ഞി തളങ്കരയും സഞ്ചരിച്ചിരുന്ന വാഹനമാണ് ടയർ പൊട്ടി വഴിയിൽ കുടുങ്ങിയത്. ടയർ മാറ്റാൻ കാറിൽ യാതൊരു സംവിധാനവും ഇല്ലാതിരുന്ന സമയത്ത് എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് അതുവഴി കടന്നു വന്ന കാസർഗോട്ടെ  ബാബു കുമാറിൻറെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സഹായത്തിനെത്തിയത്.

 ഒരു മണിക്കൂറുകളോളം കഷ്ടപ്പെട്ടാണ് എക്സൈസ് സംഘം വണ്ടിയുടെ ടയർ മാറ്റി സഞ്ചാര യോഗ്യമാക്കി തന്നത്. ബാബു കുമാറിനെ കൂടാതെ പ്രശാന്ദ്, സജിത്ത്, അഫ്സൽ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.





No comments