JHL

JHL

മുസ്ലിം ലീഗ് കക്കളം കുന്ന് വാർഡ് പ്രിതിനിധി സമ്മേളനം നടത്തി.

ബംബ്രാണ(www.truenewsmalayalam.com) : ഹരിത ശക്തി ചാലക ശക്തി എന്ന മുദ്രാവാക്യവുമായി മുസ്ലിം ലീഗ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന് വരുന്ന വാർഡ് സമ്മേളനങ്ങളുടെ ഭാഗമായി കുമ്പള പഞ്ചായത്ത് മൂന്നാം വാർഡ് കക്കളം കുന്നിൽ പ്രിതിനിധി സമ്മേളനം സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അസീസ് മരിക്കെ ഉത്ഘാടനം ചെയ്തു, വാർഡ് പ്രസിഡണ്ട് യുഎം അബ്ദുൽ റഹ്മാൻ ബത്തേരി അധ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടറി എ കെ ആരിഫ് ആമുഖ ഭാഷണം നടത്തി, ജന:സെക്രട്ടറി റേഡോ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു, അഡ്വ: ഇബ്രാഹിം പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തി.

 മണ്ഡലം ജന:സെക്രട്ടറി എം അബ്ബാസ്, അഡ്വ: സക്കീർ അഹ്മദ്, കെ വി യൂസുഫ്, അഹ്മദ് കുഞ്ഞി ഗുദ്ർ, താഹിറ യൂസുഫ്,ബി എ റഹ്മാൻ ആരിക്കാടി, അബ്ദുല്ല കുന്നിൽ, ബാപ്പു കുട്ടി ഹാജി, മൂസ ദിഡ്മ, ബി മുഹമ്മദ്, മുഹമ്മദ് മുഗർ,ബാപ്പു വളപ്പ്, അബ്ദുല്ല പട്ട, ജംഷീർ മൊഗ്രാൽ, നിസാർ ഇജ്ജു, എകെഎം ബിലാൽ, അബ്ദുല്ല കെണി മൂല, നിസാം ചോനമ്പാടി, പള്ളി കുഞ്ഞി കടവത്ത്, നിസാർ മൊഗർ, എന്നിവർ സംസാരിച്ചു.





No comments