JHL

JHL

ബന്തിയോട് അട്ക്കയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കർണ്ണാടക മമദ്യം പിടികൂടി; യുവാവിനെതിരെ കേസ്.

ബന്തിയോട്(www.truenewsmalayalam.com) : കുമ്പള: സ്കൂട്ടറിൽ കടത്തിയ മദ്യം എക്സൈസ് പിടികൂടി. ബന്തിയോട് അടുക്കയിൽ വച്ച് വ്യാഴാഴ്ചയാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ കുബണൂർ വീരനഗറിലെ ശ്രീനിലയത്തിൽ ഗംഗാധര (21)നെതിരെ കേസെടുത്തു. മദ്യക്കടത്തിനുപയോഗിച്ച കെ എൽ 14 ക്യു 8025 നമ്പർ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. പ്രതി ഓടി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. 2.52 ലിറ്റർ കർണാടക മദ്യവും 6 ലിറ്റർ ബിയറും വാഹനത്തിൽ നിന്ന് കണ്ടെടുത്തു.
കുമ്പള എക്സൈസ് റേയ്ഞ്ച്  ഇൻസ്പെക്ടർ അഖിൽ.എ യുടെ നേതൃത്വത്തിൽ ഐ.ബി. പ്രിവൻ്റീവ് ഓഫീസർ ബാബു പ്രസാദ് സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്.കെ, അഖിലേഷ്.എം.എം, ശ്രീജിഷ്.എം, അമിത്ത്.കെ എന്നിവർ ചേർന്നാണ് മദ്യം പിടികൂടിയത്





No comments