JHL

JHL

മസ്കറ്റ് കെ.എം.സി.സി. മബേല ഏരിയാ കമ്മിറ്റി സഹായ ധനം കൈമാറി.

മഞ്ചേശ്വരം(www.truenewsmalayalam.com) : ഉപ്പളയിലെ അബ്ദുൽഖാദറിനുവേണ്ടി മസ്കറ്റ് കെ.എം.സി.സി. മബേല ഏരിയാ കമ്മിറ്റി ശേഖരിച്ച 1,09,500 രൂപ എ.കെ.എം.അഷ്‌റഫ്‌ എം.എൽ.എ. ഏറ്റുവാങ്ങി.എം.എൽ.എ. ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണം സ്വരൂപിച്ചത്.

മബേല കെ.എം.സി.സി. വൈസ് പ്രസിഡന്റ്‌ സലീം അന്നാര തുകയ്ക്കുള്ള ചെക്ക് എ.കെ.എം.അഷ്‌റഫ്‌ എം.എൽ.എ.ക്ക് കൈമാറി. മബേല കെ.എം.സി.സി. ജോ. സെക്രട്ടറി അഷ്‌റഫ്‌ ലക്കി, മുൻ പ്രസിഡന്റ്‌ നാസർ ചെർക്കളം, മംഗൽപാടി പഞ്ചായത്ത്‌ രണ്ടാം വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ്‌ ഹമീദ് പൂന, മംഗൽപാടി പഞ്ചായത്തംഗം ഇർഫാന ഇഖ്‌ബാൽ, അബ്ദുൽഖാദറിന്റെ സഹോദരൻ അബ്ദുൽറഹിമാൻ എന്നിവർ ചികിത്സാസഹായ കൈമാറ്റ ചടങ്ങിൽ സംബന്ധിച്ചു. രണ്ടുവർഷംമുൻപ് മസ്കറ്റിലും പിന്നീട് ദുബായിലും ജോലിചെയ്ത് വരുന്നതിനിടെ അസുഖബാധിതനായി ഇപ്പോൾ നാട്ടിൽ വാടകവീട്ടിലാണ് അബ്ദുൾഖാദർ കഴിയുന്നത്‌.





No comments