JHL

JHL

സി.പി.സി.ആർ.ഐ 106-ാം സ്ഥാപകദിനം ആഘോഷിച്ചു.

കാസർകോട്(www.truenewsmalayalam.com) : കാസർകോട്ടെ കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രം (സി.പി.സി.ആർ.ഐ.) 106-ാം സ്ഥാപകദിനം ആഘോഷിച്ചു.

സി.പി.സി.ആർ.ഐ. പുറത്തിറക്കിയ പുസ്തകങ്ങളുടെ പ്രകാശനവും സി.പി.സി.ആർ.ഐ. വാർഷിക അവാർഡുകളുടെ വിതരണവും നടന്നു. തെങ്ങിനുള്ള ചെറുകിട ജലസേചനം എന്ന വിഷയത്തിൽ കർഷകർക്ക് പരിശീലന പരിപാടി നടത്തി. ചീമേനി തുറന്ന ജയിലിലെ ഒരു ഹെക്ടറിൽ ഒരുക്കുന്ന തെങ്ങിൻതോട്ടത്തിലേക്ക് സി.പി.സി.ആർ.ഐ. നൽകുന്ന തെങ്ങിൻതൈകളുടെ ഉദ്ഘാടനം ഡയറക്ടർ അനിതാ കരുൺ നിർവഹിച്ചു. ജയിൽ സൂപ്രണ്ട് ടി. സുധീർ ഏറ്റുവാങ്ങി. ഓൺലൈൻ ചടങ്ങിൽ ഐ.സി.എ.ആർ. ന്യൂഡൽഹി ഹോട്ടികൾച്ചർ സയൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. എ.കെ. സിങ്‌, അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബി.കെ. പാണ്ഡെ, ഡോ. പി. രത്‌നം, സി.പി.സി.ആർ.ഐ. ഡയറക്ടർ ഡോ. അനിത കരുൺ, ഡോ. സി. തമ്പാൻ എന്നിവർ സംസാരിച്ചു.





No comments