JHL

JHL

എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി ജില്ലാ വാഹന പ്രചാരണജാഥയ്ക്ക് വിവിധ കലാലയങ്ങളിൽ സ്വീകരണം

കാസർകോട്(www.truenewsmalayalam.com) : എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ ജില്ലാ വാഹന പ്രചാരണജാഥയ്ക്ക് വിവിധ കലാലയങ്ങളിൽ സ്വീകരണം നൽകി. കുമ്പള ഐ.എച്ച്.ആർ.ഡി. കോളേജിൽ ശ്രീദേവി, കാസർകോട് ഗവ. ഐ.ടി.ഐ.യിൽ പ്രനീഷ്, കാസർകോട് ഗവ. കോളേജിൽ ഇമ്മാനുവൽ, പൊവ്വൽ എൽ.ബി.എസ്. എൻജിനീയറിങ് കോളേജിൽ രാഹുൽ, ബജെ മോഡൽ കോളേജിൽ മണി, പെരിയ പോളിടെക്‌നിക്കിൽ ആദിത്യൻ, സീമെറ്റ് നഴ്‌സിങ് കോളേജിൽ അഭിനന്ദ്, പെരിയ കേന്ദ്രസർവകലാശാലയിൽ നിപുൻ എന്നിവർ അധ്യക്ഷത വഹിച്ചു.
ജാഥ ലീഡർ ആൽബിൻ മാത്യുവും മാനേജർ കെ. അഭിരാമും മറ്റ് ജാഥാംഗങ്ങളും വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥയുടെ മൂന്നാം ദിവസമായ വ്യാഴാഴ്ച രാവിലെ ഉദുമ ഗവ. കോളേജിൽനിന്ന്‌ തുടങ്ങുന്ന ജാഥ അംബേദ്കർ കോളേജ്, മുന്നാട് പീപ്പിൾസ്, രാജപുരം സെയ്‌ന്റ് പയസ്, എളേരി കോളേജ്, എസ്.എൻ. പോളി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പടന്നക്കാട് കാർഷിക കോളേജിൽ സമാപിക്കും.





No comments