JHL

JHL

ഷിറിയ പുഴയിൽ മണൽ കടത്തിനുപയോഗിച്ച അഞ്ച് തോണികൾ നശിപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : ഷിറിയ പുഴയിൽ മണൽ കടത്തിനുപയോഗിച്ച അഞ്ച് തോണികൾ പിടിച്ച് നശിപ്പിച്ചു.

 ഷിറിയ പുഴയുടെ സമീപത്തെ പി.കെ.നഗർ, ഒളയം എന്നീ പ്രദേശങ്ങളിൽ അനധികൃത മണൽകടത്തിനുപയോഗിക്കുന്ന തോണികളാണ് നശിപ്പിച്ചത്.

 രാത്രി മണൽ കടത്താനുപയോഗിക്കുന്ന തോണികൾ പകൽ പുഴയിലെ വെള്ളത്തിൽ മുക്കിവെച്ചനിലയിലായിരുന്നു.

 കുമ്പള ഇൻസ്പെക്ടർ പി.പ്രമോദ്, എസ്.ഐ. വി.കെ.അനീഷ്, സി.പി.ഒ.മാരായ കെ.സുധീർ, അനൂപ്, ദീപു അതിയാമ്പൂർ, കെ.സുഭാഷ്, ഡ്രൈവർ അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തോണികൾ പിടിച്ചത്.





No comments