JHL

JHL

കാസർഗോഡ് ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപല്‍ ഇന്‍ ചാര്‍ജിനെ നിലക്ക് നിര്‍ത്തണം; മുസ്ലിം ലീഗ്

കാസർഗോഡ് (www.truenewsmalayalam.com) :  വിദ്യാര്‍ഥികളോട് പൈശാചികമായി പെരുമാറുകയും സ്വന്തം ശിഷ്യരെ വ്യാജ പരാതി നല്‍കി ജാമ്യമില്ലാ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന കാസർഗോഡ്  ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപല്‍ ഇന്‍ ചാര്‍ജിനെ നിലക്ക് നിര്‍ത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. 

അകാരണമായി വിദ്യാര്‍ഥിയെ കൊണ്ട് കാല് പിടിപ്പിക്കുകയും അത് വിവാദമായപ്പോള്‍ വിദ്യാര്‍ഥിക്കെതിരെ വ്യാജ പരാതി നല്‍കി കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. പിന്നീട് ഗവണ്‍മെന്റ് കോളജില്‍ തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോയ മുസ്ലിം ലീഗ് - എം എസ് എഫ് നേതാക്കളോട് അപമര്യാദയായി പെരുമാറുകയും എം എസ് എഫ് ജില്ലാ നേതാക്കള്‍ക്കും ഗവണ്‍മെന്റ് കോളജിലെ എം എസ് എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെയും വീണ്ടും കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത പ്രിന്‍സിപല്‍ ഇന്‍ചാര്‍ജിന്റെ ഔദ്യോഗിക ജീവിതത്തിലെ കഴിഞ്ഞ കാല പ്രവൃത്തികളും ചെയ്തികളും പരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

ഇല്ലാത്ത സംഭവങ്ങളുടെ പേരില്‍ പ്രിന്‍സിപല്‍ എഴുതിത്തരുന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാകേസുകള്‍ രെജിസ്റ്റെര്‍ ചെയ്യുന്ന പൊലീസ് പ്രിന്‍സിപലിന്റെ അന്യായ പ്രവര്‍ത്തികള്‍ക്ക് ചൂട്ട് പിടിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപലിന്റെ പൈശാചിക പ്രവര്‍ത്തികള്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യോഗം ഉന്നത വിദ്യാഭ്യാസ അധികൃതരോട് ആവശ്യപ്പെട്ടു.

പ്രസിഡന്റ് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രെടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. സി ടി അഹ് മദലി, കല്ലട്ര മാഹിന്‍ ഹാജി, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, എ കെ എം അശറഫ്, ഭാരവാഹികളായ എം ബി യൂസുഫ്, അസീസ് മരിക്കെ, വി പി അബ്ദുല്‍ ഖാദര്‍, പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള പ്രസംഗിച്ചു.





No comments