JHL

JHL

എയിംസ്; അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മുതൽ.

കാസര്‍കോട്(www.truenewsmalayalam.com) : എയിംസിന് വേണ്ടി കാസര്‍കോട് ജില്ലയെ കൂടി ഉള്‍പെടുത്തി സംസ്ഥാന സര്‍കാര്‍ പുതിയ പ്രൊപോസല്‍ നല്‍കണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണി മുതൽ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങും.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിന് സമീപത്താണ് സത്യാഗ്രഹം നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 ജില്ലയിലെ ജനങ്ങളൂടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ എയിംസ് അനിവാര്യമാണ്.

കാസര്‍കോടിന്റെ സാമൂഹിക സാംസ്‌ക്കാരിക സന്നദ്ധ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും സമരത്തില്‍ അണിനിരക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

 ആയിരം ബലൂണുകള്‍ പറത്തിയാണ് സമരത്തിന്റെ ഉദ്ഘാടനം കൂട്ടമായി നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമരമെന്നും ഭാരവാഹികള്‍ പറഞ്ഞു.





No comments