JHL

JHL

മഞ്ചേശ്വരത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാർ അപകടത്തിൽ പെട്ട് മഞ്ചേശ്വരം പാവൂർ സ്വദേശിക്ക് ദാരുണാന്ത്യം.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാർ അപകടത്തിൽ പെട്ട് മഞ്ചേശ്വരം പാവൂർ സ്വദേശിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്.

മഞ്ചേശ്വരം പാവൂർ സ്വദേശിയായ അൻസാർ ആണ് മരിച്ചത്.  പരിക്കേറ്റ ഉപ്പൽ ഫത്വാടി സ്വദേശി ഷെരീഫ്, പാവൂർ സ്വദേശി മുഹമ്മദ് ഇസാക് ഷാനു എന്നിവരെ ഗോവ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 കാർവാറിന് സമീപംമുള്ള അങ്കോളയിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം. മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ തീവ്രതയിൽ കാർ പൂർണമായും തകർന്നു.





No comments