JHL

JHL

റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മദ്ധ്യവയസ്‌കന്റെ മൃതദേഹം സേവാഭാരതി പ്രവര്‍ത്തകര്‍ സംസ്‌ക്കരിച്ചു.

ഉപ്പള(www.truenewsmalayalam.com) : ഉപ്പള റെയില്‍വെ സ്റ്റേഷനടുത്ത്‌ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മദ്ധ്യവയസ്‌കന്റെ മൃതദേഹം പൊലീസിന്റെ മേല്‍നോട്ടത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി സംസ്‌ക്കരിച്ചു.

മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടും ഏറ്റുവാങ്ങാൻ എത്താത്തതിനെത്തുടർന്നാണ് സേവാഭാരതി പ്രവര്‍ത്തകര്‍ മൃതദേഹം സംസ്കരിച്ചത്.

 ശനിയാഴ്‌ചയാണ്‌ കോഴിക്കോട്‌ ബാലുശ്ശേരി സ്വദേശിയായ വേണുനാഥിനെ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 കോവിഡ്‌ ബാധിതനായിരുന്ന വേണുനാഥിന്റെ മൃതദേഹം നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്‌ ചെറുഗോളി ശ്‌മശാനത്തിലാണ് സംസ്കരിച്ചത്.




No comments