JHL

JHL

സ്കൂട്ടറിൽ വിൽപനക്കെത്തിച്ച മദ്യം പിടികൂടി

കുമ്പള(www.truenewsmalayalam.com) : സ്കൂട്ടറിൽ വിൽപനക്കെത്തിച്ച മദ്യം എക്സൈസ് സംഘം പിടികൂടി. ഒരാൾക്കെതിരെ കേസെടുത്തു.
മംഗൽപാടി പ്രതാപ് നഗറിലെ സുനിൽ കുമാറിന(43) എതിരെയാണ് കേസെടുത്തത്. ശനിയാഴ്ച സോങ്കാലിൽ വിൽപന നടത്തുന്നതിനിടെയാണ് ഇയാളെ അറസ്റ്റു ചെയ്തത്. മദ്യം കൊണ്ടുവന്ന കെ.എൽ. 14 ഇസെഡ് 2831 നമ്പർ സ്കൂട്ടർ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

ഇയാളുടെ പക്കൽ നിന്നും മദ്യം വിറ്റ വകയിൽ ഉണ്ടായിരുന്ന 1100/- രൂപ എക്സൈസ് കണ്ടെടുത്തു.  പ്രിവൻ്റീവ് ഓഫീസർ എ.വി.രാജീവൻ   ഐ.ബി. പ്രിവൻ്റീവ് ഓഫീസർ ബാബു പ്രസാദ് സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത് കുമാർ, ജിജിത്ത് കുമാർ, നസറുദ്ദീൻ, ഡബ്ല്യു സി ഇ ഒ ശുഭ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.





No comments