JHL

JHL

"അധികാരത്തുടർച്ചക്ക് സി പി എം കളിക്കുന്ന വർഗീയത ഇടതുപക്ഷത്തെ ഇല്ലാതാക്കും; പി മുജീബ് റഹ്മാൻ

കുമ്പള(www.truenewsmalayalam.com) : അധികാരത്തുടർച്ചക്ക് സി പി എം കളിക്കുന്ന വർഗീയത കേരളത്തിൽ ഇടതുപക്ഷത്തെ ഇല്ലാതാക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി  കേരള അസിസ്റ്റൻ്റ് അമീർ പി മുജീബ് റഹ്മാൻ പറഞ്ഞു. നാസ്തികത , ലിബറലിസം, കമ്യൂണിസം എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി കുമ്പള ഏരിയ കമ്മിറ്റി കുമ്പളയിൽ സംഘടിപ്പിച്ച ബഹുജന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏരിയാ പ്രെസിഡൻറ്  പി എസ് അബ്ദുല്ലക്കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രെട്ടറി പി റുക്‌സാന, ജമാഅത്തെ ഇസ്‌ലാമി കാസറഗോഡ് ജില്ലാ പ്രെസിഡൻറ് വി എൻ ഹാരിസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ശിഹാബുദ്ദീൻ ഇബ്‌നു ഹംസ ,  തുടങ്ങിയവർ സംസാരിച്ചു.

 വനിതാ വിഭാഗം ജില്ലാ പ്രെസിഡൻറ് വി കെ ജാസ്മിൻ, സോളിഡാരിറ്റി ജില്ലാ പ്രെസിഡൻറ് ഇസ്മായിൽ പള്ളിക്കര, എസ് ഐ ഓ ജില്ലാ പ്രെസിഡൻറ് നാഫിഹ് , ജി ഐ ഒ ജില്ലാ പ്രെസിഡൻറ് സുമൈല, ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറൽ സെക്രെട്ടറി ബഷീർ ശിവപുരം, കാഞ്ഞങ്ങാട് ഏരിയാ പ്രെസിഡൻറ് കെ എം ഷാഫി, കാസറഗോഡ് ഏരിയാ പ്രസിഡൻറ് അബ്ദുൽ സലാമ്, വനിതാ വിഭാഗം കുമ്പള ഏരിയാ പ്രെസിഡൻറ് കെ പി നദീറ തുടങ്ങിയവർ സംബന്ധിച്ചു . ഇർഷാദ് ഖിറാഅത്ത് നടത്തി. സമ്മേളന കൺ വീനർ അഷ്‌റഫ് ബായാർ സ്വാഗതവും ഏരിയാ സെക്രെട്ടറി ബി എം അബ്ദുല്ല നന്ദിയും പറഞ്ഞു.





No comments