JHL

JHL

കാസറഗോഡ് ടൗണിൽ വില്പനക്ക് വെച്ച കർണാടക നിർമ്മിത മദ്യം എക്സൈസ് സംഘം പിടികൂടി ; യുവാവ് അറസ്റ്റിൽ

കാസര്‍കോട്‌(True News 6 July 2020): കാസര്‍കോട്‌ ടൗണിലെ ആള്‍ പാർപ്പില്ലാത്ത  ഒരു വീടിനോടു ചേര്‍ന്ന തൊഴുത്തില്‍ നിന്നു 86.4 ലിറ്റര്‍ കര്‍ണ്ണാടക-ഗോവ മദ്യം എക്‌സൈസ്‌ സംഘം പിടിച്ചു. 18 പെട്ടികളില്‍ സൂക്ഷിച്ചിരുന്ന 480 കുപ്പി മദ്യമാണ്‌ പിടികൂടിയത്‌. ഇതിനടുത്തു താമസിക്കുന്ന എസ്‌.വി.ടി റോഡിലെ പ്രണവ്‌ കുമാറിനെതിരെ കേസെടുത്തതായി എക്‌സൈസ്‌ അധികൃതര്‍ അറിയിച്ചു. അന്വേഷണം തുടരുന്നു

No comments