JHL

JHL

എട്ടാം ക്ലാസ് വിദ്യാർത്ഥി കോവിഡ് ബാധിച്ചു മരിച്ചു

കണ്ണൂർ (True News 10-10-2020): കണ്ണൂര്‍ ജില്ലയിലെ ആലക്കോട്ട്  എട്ടാം ക്ലാസ് വിദ്യാർത്ഥി കോവിഡ് ബാധിച്ചു മരിച്ചു. ആലക്കോട് തേർത്തല്ലിയിലെ  ചെറുകരകുന്നേൽ ജോസൻ(13) ആണ് മരിച്ചത്. ആലക്കോട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജോസൻ.ഒക്ടോബര്‍ ആറിനാണ് കുട്ടി പരിശോധനയ്ക്ക് വിധേയമായത്. തുടര്‍ന്ന് എട്ടിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. പരിയാരം കണ്ണൂർ സര്‍ക്കാര്‍ മെഡിൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു.മൂന്ന് ദിവസമായി വെൻ്റിലേറ്ററിലായിരുന്നു.





No comments