JHL

JHL

നായൻമാറമൂല ചന്ദന വേട്ട : മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു

 

 കാസര്‍കോട്‌(True News 9-10-2020): ജില്ലാ കളക്‌ടര്‍, ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌ എന്നിവരുടെ ബംഗ്ലാവുകള്‍ക്കു സമീപത്തെ വീട്ടില്‍ നിന്നു ഒന്നേ മുക്കാല്‍ കോടിയുടെ ചന്ദനം പിടികൂടിയ കേസിലെ മുഖ്യ പ്രതിയെ ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസര്‍ അനില്‍കുമാറും സംഘവും അറസ്റ്റു ചെയ്‌തു. വിദ്യാനഗര്‍, തായല്‍ നായന്മാര്‍മൂലയിലെ അബ്‌ദുള്‍ ഖാദറി(60)നെയാണ്‌ ഇന്നുച്ചയോടെ കാസര്‍കോട്‌ ഗവ. കോളേജിനു മുന്നില്‍ ദേശീയപാതയില്‍ വച്ച്‌ അറസ്റ്റു ചെയ്‌തത്‌. പ്രതിയെ ചോദ്യം ചെയ്‌തതിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന്‌ അധികൃതര്‍ പറഞ്ഞു. ഈ മാസം ആറിനാണ്‌ കാസര്‍കോട്‌ ജില്ലയിലെ ഏറ്റവും വലിയ ചന്ദനവേട്ട നടന്നത്‌. ലോറി ഡ്രൈവറുടെ കാബിനു പിന്നില്‍ പ്രത്യേക അറ ഉണ്ടാക്കിയാണ്‌ ചന്ദനം കടത്തിയിരുന്നത്‌. ഈ ലോറിയും ചന്ദനം കയറ്റിവച്ച നിലയില്‍ കാണപ്പെട്ട മൂന്നു കാറുകളും പിടികൂടിയിരുന്നു.

No comments