JHL

JHL

നിര്‍മ്മാണത്തിനിടയില്‍ വീടു തകര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം








കാഞ്ഞങ്ങാട്‌: നിര്‍മ്മാണത്തിനിടയില്‍ വീടു തകര്‍ന്നുണ്ടായ അപകടത്തില്‍ പൊലിഞ്ഞത്‌ ഒരു കുടംബത്തിന്റെ അത്താണി. മാലക്കല്ല്‌, പാറക്കയറത്തെ പരേതനായ രാഘവന്റെയും നാരായണിയുടെയും മകന്‍ പി ആര്‍ മോഹനന്‍ (34) ആണ്‌ ഇന്നലെ ഉച്ചയോടെ ഇരിയ, പുണ്ടൂരില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്‌. പുണ്ടൂരിലെ തമ്പാന്റെ വീടു നിര്‍മ്മാണത്തിനിടയിലായിരുന്നു അപകടം. പ്രധാന കോണ്‍ക്രീറ്റിനുള്ള പ്രവൃത്തിക്കിടയില്‍ വീടിന്റെ പിറകു വശത്തെ സണ്‍ഷേഡ്‌ കോണ്‍ക്രീറ്റ്‌ ചെയ്യുന്നതിനായി ഉറപ്പിച്ചിരുന്ന പലകയും തൂണുകളും മാറ്റുന്നതിനിടയില്‍ ആയിരുന്നു അപകടം. കോണ്‍ക്രീറ്റ്‌ ഭീമിനടിയില്‍ കുടുങ്ങിയ മോഹനനെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പൊലീസും ഫയര്‍ ഫോഴ്‌സും എത്തി ജെ സി ബി ഉപയോഗിച്ച്‌ ഭീം മാറ്റിയാണ്‌ മോഹനനെ പുറത്തെടുത്തത്‌. അപ്പോഴേയ്‌ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേയ്‌ക്കു മാറ്റി. അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി ടാജു (25)വിന്‌ ഗുരുതരമായി പരിക്കേറ്റു. രമ്യയാണ്‌ മരിച്ച മോഹനനന്റെ ഭാര്യ. മക്കള്‍ ശ്രീലക്ഷ്‌മി (ആറ്‌), ശ്രീനന്ദ (മൂന്ന്‌). സഹോദരങ്ങള്‍: പി ആര്‍ പ്രസാദ്‌, പി ആര്‍ ഉഷ.


No comments