JHL

JHL

'ഞാൻ റാബിയ സൈഫി' എനിക്ക് നീതി വേണം"; വിമൻ ജസ്റ്റീസ് മൂവ്മെൻ്റ് പ്രതിഷേധം സംഘടിപ്പിച്ചു

കാസറഗോഡ്(www.truenewsmalayalam.com) : വിമൻ ജസ്റ്റിസ് മൂവ്മെന്റ്‌ 'ഞാൻ റാബിയ സൈഫീ എനിക്ക് നീതി വേണം' എന്ന മുദ്രാവാക്യവുമായി സംസ്ഥാന വ്യാപകമായി 

 നടത്തിയ പ്രധിഷേധ പരിപാടിയുടെ ഭാഗമായി വിമൻ ജസ്റ്റിസ് മൂവ്മെന്റ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രതിഷേധ പരിപാടി നടത്തി.  പോസ്റ്ററും മുദ്രാവാക്യം വിളികളുമായി  കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് നടത്തിയ പ്രതിഷേധം  

സംസ്ഥാന കമ്മിറ്റി അംഗം സാഹിദ ഇല്യാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ 

സെക്രട്ടറി ഫൗസിയ സിദ്ദീഖ്,  ജില്ല കമ്മിറ്റിയംഗം സഹീറ,  മറിയം ലുബൈന, സന മറിയം, നുറൈഹാൻ എന്നിവർ പങ്കെടുത്തു.





No comments