JHL

JHL

കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് ആറു വയസ്സുകാരന് ദാരുണാന്ത്യം.

ബദിയടുക്ക(www.truenewsmalayalam.com) : വെള്ളക്കെട്ടില്‍ വീണ് ആറ് വയസുകാരന്‍ മരിച്ചു. മുണ്ടോട് കല്ലക്കട്ടയിലെ നാസര്‍-ഖൈറുന്നിസ ദമ്പതികളുടെ മകന്‍ ഷഹാസാണ് മരിച്ചത്.

 സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയാണ് മുണ്ടോട് കല്ലക്കട്ടയിലെ വെള്ളക്കെട്ടില്‍ കുട്ടി വീണത്.

ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം. പരിസരവാസികൾ ഉടൻ കാസറഗോഡ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹോദരങ്ങള്‍: ഷബിന്‍ ഷാഹ്, ദിയാ ഫാത്തിമ.





No comments