JHL

JHL

ബേഡഡുക്കയിൽ കള്ളത്തോക്കുമായി ഒരാൾ പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : ബേഡഡുക്കയിൽ കള്ളത്തോക്കുമായി ഒരാൾ പിടിയിൽ. ബേഡഡുക്ക വേളന്തടുക്ക സ്വദേശി അനില്‍ എന്നയാളെയാണ് എക്സൈസ് സംഘം പിടികൂടിയത്.

ഇയാൾ മദ്യവില്‍പന നടത്തുന്നുണ്ടെന്ന വിവരത്തേ തുടര്‍ന്നാണ് എക്സൈസ് സംഘം അനിലിന്റെ വീട്ടിലെത്തിയത്. ഇവരെ കണ്ടയുടൻ അനിൽ വീടിന്ടെ പുറകു വശത്ത് കൂടി ഓടുകയായിരുന്നു. പിന്നാലെ ഓടിയ എക്‌സൈസ് സംഘം ഇയാളെ പിടികൂടിയപ്പോഴാണ് കൈയില്‍ കള്ളത്തോക്കുള്ളതായി കണ്ടെത്തിയത്.

പ്രതിയേയും തോക്കും തുടര്‍നടപടികള്‍ക്കായി ബേഡഡുക്ക പൊലീസിന് കൈമാറി.

സംഘത്തിൽ പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ.വി സുരേഷ്, ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ബാബുപ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.എ.പ്രഭാകരന്‍, പി മഹേഷ്, ഡ്രൈവര്‍ പ്രവീണ്‍കുമാര്‍ എന്നിവരുണ്ടായിരുന്നു.





No comments