JHL

JHL

ഷിറിയയിൽ കർണാടക മദ്യം പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു.

ഷിറിയ(www.truenewsmalayalam.com) : ഷിറിയയിൽ 6.48 ലിറ്റർ കർണാടക മദ്യം കുമ്പള റേഞ്ച് പ്രിവന്റീവ് ഓഫീസർ എം.രാജീവനും സംഘവും പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു.

അച്യുത എന്നയാൾക്കെതിരെയാണ് കർണ്ണാടക മദ്യം കൈവശം വച്ച കുറ്റത്തിന് കേസെടുത്തത്.

180 മില്ലിയുടെ 36 കുപ്പികളിലായാണ് മദ്യം പിടികൂടിയത്.

സംഘത്തിൽ  സി.ഇ. ഒ.മാരായ പ്രജിത്ത് കുമാർ, ജിജിത്ത്,അമിത്ത്. ഡ്രൈവർ സത്യൻ എന്നിവർ ഉണ്ടായിരുന്നു.





No comments