JHL

JHL

എസ്.എസ്.എഫ്. കുമ്പള ഡിവിഷൻ സാഹിത്യോത്സവത്തിൽ പുത്തിഗെ സെക്ടർ ജേതാക്കൾ.

കുമ്പള(www.truenewsmalayalam.com) : എസ്.എസ്.എഫ്. കുമ്പള ഡിവിഷൻ സാഹിത്യോത്സവത്തിൽ പുത്തിഗെ സെക്ടർ ജേതാക്കളായി. കുമ്പോൽ, സീതാംഗോളി സെക്ടറുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനം നേടി. ഫാറൂഖ് കുമ്പോൽ കലാപ്രതിഭയായും വാസിഅ് സഖാഫി സർഗപ്രതിഭയായും തിരഞ്ഞടുക്കപ്പെട്ടു.

കാമ്പസ് മത്സരത്തിൽ മാലിക് ദീനാർ ഫാർമസി ഒന്നാം സ്ഥാനവും കൻസ വൂമൻസ് രണ്ടാം സ്ഥാനവും നേടി. സമാപനം ജില്ലാ ഫിനാൻസ് സെക്രട്ടറി കരീം ഉദ്ഘാടനം ചെയ്തു.

മൂസ സഖാഫി, ഹാമിദ് തങ്ങൾ, അബ്ദുൾ റഹ്‌മാൻ സഖാഫി, ഫാറൂഖ് പൊസോട്ട്, തസ്‌ലിം കുന്നിൽ, അശ്രഫ് സഖാഫി, സുബൈർ ബാഡൂർ, അബൂ സ്വാലിഹ്, നാസർ സഖാഫി എന്നിവർ സംസാരിച്ചു.





No comments