JHL

JHL

പടന്നക്കാട്ട് വാടക വീട്ടിൽ താമസിച്ച് വരികയായിരന്ന കുമ്പള സ്വദേശിനിയെയും അഞ്ച് വയസ്സുള്ള മകളെയും കാണാതായതായി പരാതി

കാഞ്ഞങ്ങാട്(www.truenewsmalayalam.com) :  പടന്നക്കാട്ട് വാടക വീട്ടിൽ താമസിച്ച് വരികയായിരന്ന  കുമ്പള സ്വദേശിനിയെയും അഞ്ച് വയസ്സുള്ള മകളെയും കാണാതായതായി പരാതി.

കുമ്പള ഇച്ചിലംപാടിയിലെ നിഷ(29)യെയും, മകൾ ശിവന്യയെയുമാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.

 നിഷയുടെ ഭർത്താവ് ശ്രീജിത്ത് ഗൾഫിലാണ്. മാതാവ് എം. സീതയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

കുമ്പള ഇച്ചിലംപാടിയിൽ മകൾക്കൊപ്പം താമസിച്ചിരുന്ന നിഷ രണ്ട് ദിവസം മുമ്പാണ്  പടന്നക്കാട്ടെ വാടക വീട്ടിലേക്ക് മാറിയത്. കടയിലേക്ക് സാധനം വാങ്ങാനാണ് യുവതി കാഞ്ഞങ്ങാട് നഗരത്തിലെത്തിയത്.പിന്നീട് കുട്ടിക്കൊപ്പം കാണാതാവുകയായിരുന്നു.

ഇതിനിടെ നിഷയും കുട്ടിയും മുംബൈയിലെത്തിയതായി പോലീസിന് സൂചന ലഭിച്ചു. കാഞ്ഞങ്ങാട്ട് നിന്നും മംഗളൂരുവിലെത്തിയ നിഷ, ഇവിടെ നിന്നും വിമാന മാർഗം മുംബൈയിലെത്തുകയായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ മുംബൈയിലേക്ക് യാത്ര തിരിച്ചു. യുവതിയും കുട്ടിയും മുംബൈയിൽ  സുരക്ഷിതയാണെന്ന് പോലീസ് പറഞ്ഞു. നിഷ ഭർത്താവിനൊപ്പം ഗൾഫിൽ താമസിച്ച് അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്.





No comments