JHL

JHL

കോവിഡിന് വ്യാജചികിത്സ; യു പി സ്വദേശി ഉപ്പളയിൽ പിടിയിൽ

ഉപ്പള(www.truenewsmalayalam.com) : കോവിഡിന് വ്യാജചികിത്സ,യു പി സ്വദേശി ഉപ്പളയിൽ പിടിയിൽ.

മൂന്നു ദിവസം കൊണ്ട് കോവിഡ് ഭേദമാക്കാമെന്ന് പറഞ്ഞ് വ്യാജ ചികിത്സ നടത്തിയ യു.പി സ്വദേശി വിനീത് പ്രസാദാണ് (36) പിടിയിലായത്.

ദേശിയ പാതയോരത്ത് വലിയ ഫ്‌ളക്‌സുകളിലായാണ് ഇയാൾ  ചെയ്തിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ട ആരോഗ്യവകുപ്പധികൃതരാണ് മഞ്ചേശ്വരം പൊലീസില്‍ വിവരമറിയിച്ചത്.


അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേര്‍സ് കേന്ദ്രീകരിച്ചായിരുന്നു വ്യാജ ചികിത്സ നടത്തിവന്നിരുന്നത്. നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ കോവിഡിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇവിടെ ചികിത്സ തേടി വന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

യു.പി മോഡല്‍ ചികിത്സയെന്ന വ്യാജേനയാണ് ഇയാള്‍ മരുന്നുകള്‍ നല്‍കിയിരുന്നത്.





No comments