JHL

JHL

ഡിവൈഎഫ്‌ഐ നടത്തിയ റിലേ സത്യഗ്രഹത്തിന്‌ ചക്രസ്‌തംഭനത്തോടെ സമാപനം.

കുമ്പള(www.truenewsmalayalam.com) : ഇന്ധന വിലവർധനവ്, തൊഴിലില്ലായ്മ, കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നിഷേധം എന്നീ വിഷയങ്ങളുന്നയിച്ച്‌ ഡിവൈഎഫ്‌ഐ നടത്തിയ റിലേ സത്യഗ്രഹത്തിന്‌ ചക്രസ്‌തംഭനത്തോടെ സമാപനം.  കഴിഞ്ഞ ആറിന്‌ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ  ആരംഭിച്ച സത്യാഗ്രഹം വെള്ളിയാഴ്‌ച വൈകിട്ടാണ്‌ സമാപിച്ചത്‌. 

 കുമ്പളയിൽ ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത് ഉദ്‌ഘാടനം ചെയ്തു. മണികണ്ഠൻ അധ്യക്ഷനായി. എം എച്ച് മജീദ് സ്വാഗതം പറഞ്ഞു.  പള്ളിക്കരയിൽ കെ മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു. സുനിൽ പെരുമ്പള അധ്യക്ഷനായി. സി എച്ച് കുഞ്ഞമ്പു എം എൽ എ, കെ വി കുഞ്ഞിരാമൻ, അഡ്വ. സി ഷുക്കൂർ എന്നിവർ സംസാരിച്ചു. ശ്രീജിത്ത്‌ സ്വാഗതം പറഞ്ഞു.

ചെറുവത്തൂരിൽ കേന്ദ്ര കമ്മിറ്റിയംഗം വി കെ സനോജ് ഉദ്ഘാടനം ചെയ്തു. കെ പി വിജയകുമാർ അധ്യക്ഷനായി. രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു. കാലിക്കടവിൽ ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്‌ഘാടനം ചെയ്തു. കെ പി സുജിത്ത് അധ്യക്ഷനായി.കെ കനേഷ് സ്വാഗതം പറഞ്ഞു.

ബേഡകം കാഞ്ഞിരത്തുങ്കാലിൽ പി ദിവാകരൻ ഉദ്‌ഘാടനം ചെയ്തു.  ടി പ്രിയ അധ്യക്ഷയായി. അനിൽ കുമാർ സ്വാഗതം പറഞ്ഞു. വിദ്യാനഗറിൽ ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത് ഉദ്‌ഘാടനം ചെയ്തു. മാർട്ടിൻ  കടപ്പുറം അധ്യക്ഷനായി.  ഷഫീർ സ്വാഗതം പറഞ്ഞു.

നീലേശ്വരത്ത്  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി ഉദ്‌ഘാടനം ചെയ്തു. ഗിരീഷ് കാരാട്ട് അധ്യക്ഷനായി. കെ മണി സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട്ട് വി വി രമേശൻ ഉദ്‌ഘാടനം ചെയ്തു. വിപിൻ കാറ്റാടി അധ്യക്ഷനായി. എൻ പ്രിയേഷ് സ്വാഗതം പറഞ്ഞു.  

രാജപുരത്ത് എം വി കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ബി പി വിഷ്ണു അധ്യക്ഷനായി.  ബി സുരേഷ് സ്വാഗതം പറഞ്ഞു. 

ഉപ്പളയിൽ എ വി ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു. ഹാഷിർ അധ്യക്ഷനായി. കെ ആർ ജയാനന്ദ സംസാരിച്ചു. സി അനിൽ സ്വാഗതം പറഞ്ഞു. 

ചിറ്റാരിക്കാലിൽ രതീഷ് നെല്ലിക്കാട്ട് ഉദ്‌ഘാടനം ചെയ്തു. ടി അനീഷ് അധ്യക്ഷനായി. രജിത്ത് പൂങ്ങോട് സ്വാഗതം പറഞ്ഞു. ബോവിക്കാനത്ത് കെ വി നവീൻ ഉദ്‌ഘാടനം ചെയ്തു.  ശ്രീജിത്ത്‌ മഞ്ചക്കൽ അധ്യക്ഷനായി. മനോജ്‌ ഇരിയണ്ണി സ്വാഗതം പറഞ്ഞു. 




No comments