JHL

JHL

ഉറുമി ഊജംപദവ് സ്വദേശി അബുദാബിയില്‍ നിര്യാതനായി

സീതാംഗോളി: ഉറുമി ഊജംപദവ് സ്വദേശി   കെ. അബ്ദുല്‍ജബ്ബാര്‍ (51) അബുദാബിയില്‍ നിര്യാതനായി. ഞായറാഴ്ച  ഉച്ചയ്ക്ക് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് അബുദാബിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. വര്‍ഷങ്ങളായി അബുദാബിയിലായിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. പരേതരായ കെ.എം മൊയ്തുവിന്റെയും ആയിഷയുടേയും മകനാണ്. ഭാര്യ: റാഹില. മക്കള്‍: ജുബൈര്‍, ജാബിറ, ഫാത്തിമ. സഹോദരങ്ങള്‍: കെ.എം അയ്യൂബ് (ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്), കെ.എം ഷരീഫ് (അബുദാബി കെ.എം.സിസി ശിഫാഹു റഹ്‌മ കോഓര്‍ഡിനേറ്റര്‍), മുജീബ് റഹ്‌മാന്‍ (വ്യാപാരി സീതാംഗോളി).


No comments