JHL

JHL

അനിശ്ചിതകാല ബസ് സമരത്തിന്റെ മുന്നോടിയായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റ് ധർണ നടത്തി.

കാസർകോട്(www.truenewsmalayalam.com) : ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന അനിശ്ചിതകാല ബസ് സമരത്തിന്റെ മുന്നോടിയായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റ് ധർണയും പ്രകടനവും നടത്തി. നഗരസഭാ ചെയർമാൻ വി.എം.മുനീർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ് അധ്യക്ഷനായി. സെൻട്രൽ കമ്മിറ്റി അംഗം സി.എ.മുഹമ്മദ് കുഞ്ഞി, ഹൊസ്ദുർഗ് താലൂക്ക് സെക്രട്ടറി സുകുമാരൻ, സി.രവി, കെ.എൻ.ബാലകൃഷ്ണൻ, എം.എ.അബ്ദുല്ല, രാജൻ അക്ഷയ, സലിം സർവ, രവി ചോയീസ്, നിരഞ്ജൻ കെ.ബി.ടി. എന്നിവർ സംസാരിച്ചു.




No comments