JHL

JHL

നിയുക്തി മെഗാ തൊഴില്‍മേള ശനിയാഴ്ച: 3500 ല്‍ പരം ഒഴിവുകള്‍

(www.truenewsmalayalam.com) : ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്റര്‍  കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന നിയുക്തി മെഗാ തൊഴില്‍  മേള ജനുവരി 8ന് പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും.

 എസ്. എസ്. എല്‍. സി. , പ്ലസ് ടു , ഡിഗ്രീ , പിജി , ഡിപ്ലോമ , എഞ്ചിനീയറിംഗ്, നഴ്സിങ് തുടങ്ങിയ  നിരവധി വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരം ഒരുക്കുന്നതാണ് മേള.

 ഐ ടി , ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, ടെക്നിക്കല്‍ , മാനേജ്‌മെന്റ്, സെയില്‍സ് , മാര്‍ക്കറ്റിംഗ് , ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ മേഖലകളില്‍ നിന്നുമുള്ള 50 ഇല്‍ പരം തൊഴില്‍ദായകര്‍ മേളയില്‍ പങ്കെടുക്കും.. വിവിധ തസ്തികകളിലായി 3500 ഇല്‍ പരം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.jobfest.kerala.gov.in എന്ന  വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്:- ഫോണ്‍:04994-255582, 04994-297470, 9207155700





No comments