JHL

JHL

കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണം; ഡി.സി.സി.

കാസർകോട്(www.truenewsmalayalam.com) : കെ-റെയിൽ കേരളത്തെ പാരിസ്ഥിതികമായി തകർത്ത് മരുഭൂമിയാക്കിമാറ്റുമെന്നും പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ അതീവ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചു.
കമ്മിഷനുവേണ്ടിയാണ് മുഖ്യമന്ത്രി ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ 137-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. നടപ്പാക്കുന്ന 137 രൂപ ചാലഞ്ച് പദ്ധതി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷനായി. സോണി സെബാസ്റ്റ്യൻ, പി.ജി. ദേവ്, കെ.വി. ഗംഗാധരൻ, കരിമ്പിൽ കൃഷ്ണൻ, എം.സി. പ്രഭാകരൻ, സി.വി. ജെയിംസ്, പി.വി. സുരേഷ്, കരുൺ താപ്പ, സോമശേഖര ഷേണി എന്നിവർ സംസാരിച്ചു.





No comments