JHL

JHL

എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ ജില്ലാ വാഹന പ്രചാരണജാഥക്ക് തുടക്കമായി.

കാസർകോട്(www.truenewsmalayalam.com) : എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ ജില്ലാ വാഹന പ്രചാരണജാഥ തുടങ്ങി. സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ് ജാഥാനായകൻ ആൽബിൻ മാത്യുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഷൈലേഷ് അധ്യക്ഷനായി.
ഹാരിസ് പൈവളിഗെ, കെ. അഭിരാം, കെ.വി. ശില്പ, ജയനാരായണൻ, ബിപിൻരാജ് പായം, വിപിൻ കീക്കാനം, വിനയ്‌കുമാർ, കെ.വി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ദേശീയ വിദ്യാഭ്യാസനയം-2020 പിൻവലിക്കുക, ലഹരിമുക്ത-റാഗിങ് വിരുദ്ധ മതനിരപേക്ഷ കലാലയത്തിനായി കൈകോർക്കുക, ജില്ലയിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ജാഥ ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ കാമ്പസുകളിലെ സ്വീകരണത്തിനുശേഷം ഏഴിന് തൃക്കരിപ്പൂർ പോളിയിൽ സമാപിക്കും. സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.





No comments