JHL

JHL

ജില്ലയിൽ എസ്.എഫ്.ഐ പഠിപ്പുമുടക്ക് സമരവും പ്രകടനവും നടത്തി.

കാസർകോട്(www.truenewsmalayalam.com) : ഇടുക്കിയിൽ എസ്.എഫ്.ഐ. പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ-കോളേജുകളിൽ പഠിപ്പുമുടക്ക് സമരവും പ്രകടനവും നടത്തി.

പെരിയ അംബേദ്കർ കോളേജിൽ ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു, നെഹ്രു കോളേജിൽ ജില്ലാ പ്രസിഡന്റ് കെ.അഭിരാം, ദുർഗ സ്കൂളിൽ സംസ്ഥാന കമ്മിറ്റിയംഗം ജയനാരായണൻ, കാഞ്ഞങ്ങാട് സൗത്ത് ഏരിയ സെക്രട്ടറി പി.വി.ആദർശ് എന്നിവർ ഉദ്ഘാടനം ചെയ്തു.

കുമ്പള ഐ.എച്ച്.ആർ.ഡി. കോളേജിൽ നടത്തിയ പഠിപ്പുമുടക്കിനും പ്രകടനത്തിനും ഏരിയ വൈസ് പ്രസിഡന്റ് യോഗേഷ് നേതൃത്വം നൽകി.

ചായ്യോത്ത് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സച്ചിൻ, പരപ്പ ഹയർസെക്കൻഡറി സ്കൂളിൽ ഏരിയ പ്രസിഡന്റ് നിഖിൽ, മേക്കാട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ കമ്മിറ്റിയംഗം മാളവിക എന്നിവർ പങ്കെടുത്തു.

തൃക്കരിപ്പൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ടൗൺ കേന്ദ്രീകരിച്ച്‌ പ്രതിഷേധ പ്രകടനവും അനുശോചന പൊതുയോഗവും നടത്തി. ആര്യ എം.ബാബു അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റംഗം വൈശാഖ് കൊടക്കാട് സംസാരിച്ചു. ഇരിയണ്ണിയിൽ നടത്തിയ പ്രകടനത്തിന് ഏരിയ പ്രസിഡന്റ് കൃഷ്ണദാസ് നേതൃത്വം നൽകി.

ഉദുമ ഹൈസ്കൂൾ, ഹയർസെക്കൻഡറി യൂണിറ്റുകളിൽ നടത്തിയ പഠിപ്പുമുടക്ക് സമരം ഏരിയ സെക്രട്ടറി അഖിൽ പാക്കം, പാക്കം ഹൈസ്കൂൾ, ഹയർസെക്കൻഡറി യൂണിറ്റുകളിൽ നടത്തിയ പഠിപ്പുമുടക്ക് സമരം സി.പി.ശരത്, ബാര ഹൈസ്കൂളിൽ നടത്തിയ സമരം സുജേഷ്, തച്ചങ്ങാട് ഹൈസ്കൂളിൽ ഏരിയ സെക്രട്ടറി അഖിൽ പാക്കം എന്നിവർ ഉദ്ഘാടനം ചെയ്തു.

ബേഡകം ഏരിയയിൽ പീപ്പിൾസ് കോളേജ്, കുണ്ടംകുഴി, ബേത്തൂർപ്പാറ, കുറ്റിക്കോൽ, മുന്നാട്, കൊളത്തൂർ സ്കൂളുകളിൽ പഠിപ്പുമുടക്കും പ്രകടനവും നടത്തി. പനത്തടി സ്കൂൾ യൂണിറ്റ് കമ്മിറ്റി നടത്തിയ പഠിപ്പുമുടക്കുസമരം ജില്ലാ വൈസ് പ്രസിഡന്റ് വിപിൻ കീക്കാനം ഉദ്ഘാടനം ചെയ്തു.




No comments