JHL

JHL

കർണ്ണാടക മദ്യം പിടികൂടി; ഒരാൾക്കെതിരെ കേസ്.

കുഞ്ചത്തൂർ(www.truenewsmalayalam.com) : കടത്തിക്കൊണ്ട് പോവുകയായിരുന്ന കർണ്ണാടക മദ്യം പിടികൂടി. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയായ കുഞ്ഞിരാമ(59) എന്നയാൾക്കെതിരെ കേസ്.
3.78 ലിറ്റർ കർണ്ണാടക മദ്യമാണ് കുമ്പള എക്സൈസ് റേയ്ഞ്ച് പ്രിവന്റീവ് ഓഫീസർ എം.രാജീവന്റെ  നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പ്രതി ഓടിപ്പോയതിനാൽ പിടികൂടാനായില്ല.

 സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ്.പി, ജിജിത്ത് കുമാർ, നസറുദ്ദീൻ,.എ. കെ,വിനോദ്.വി എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments